
ഇരിട്ടി:കുടകില്‍ താമസക്കാരിയായ ഇരിട്ടി സ്വദേശിനിയായ യുവതിക്ക് വിസ വാഗാദാനം ചെയ്ത് പണം തട്ടിയ പ്രതിയെ 11 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരിട്ടി പൊലിസ് പിടികൂടി.കണ്ണൂര്‍ കാഞ്ഞിരോട് സ്വദേശി പി.പി അബ്ബാസിനെയാണ് ഇരിട്ടി എസ് ഐ സനീതിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം പിടികൂടിയത്.ഇരിട്ടി ഡിവൈഎസ്പി ധനഞ്ജയബാബുവിന്റെ നിര്‍ദ്ദേശ പ്രകാരം എസ് സി പി ഒ രതീഷ് , ജില്ലാ പോലീസ് മേധാവിയുടെ സ്‌ക്വാഡ് അംഗങ്ങളായ ജയദേവ് ,രതീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ വയനാടില്‍ നിന്നും പിടികൂടിയത്.














