Hivision Channel

ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്പീക് അപ് പദ്ധതിയുമായി ആഭ്യന്തരവകുപ്പ്

ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്പീക് അപ് പദ്ധതിയുമായി ആഭ്യന്തരവകുപ്പ്. ഗാര്‍ഹിക പീഡനങ്ങള്‍ കൂടി വരുന്ന പശ്ചാത്തലത്തിലാണ് പുതിയ പദ്ധതിയെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു. പരാതി നല്‍കുന്ന സ്ത്രീകളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് നോഡല്‍ ഓഫീസര്‍ ഐജി അജീതാ ബീഗം പറഞ്ഞു

സ്ത്രീധനത്തിന്റെ പേരില്‍ കൊടിയ പീഡനങ്ങളുടെ മുറിപ്പാടുമായുള്ള കൊല്ലത്തെ യുവതിയുടെ ചിത്രം ഇപ്പോള്‍ വലിയ ചര്‍ച്ചയാകുന്നുണ്ട്. സ്ത്രീധന പീഡനത്തിനിരയായി ജീവന്‍ നഷ്ടമായ വിസ്മയെയും ഉത്തരയെയും ഈ നാട് മറന്നിട്ടില്ല. അന്നുയര്‍ന്ന പ്രതിക്ഷേധങ്ങള്‍ക്കും പ്രഖ്യാപിക്കപ്പെട്ട വിവിധ പദ്ധതികള്‍ക്കും സ്ത്രീധനമെന്ന വിപത്തിനെ ചെറുക്കുന്നതിന് ഇനിയും കഴിഞ്ഞിട്ടില്ല. പരാതികള്‍ വീണ്ടും വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി. സതിയെന്ന ദുരാചാരത്തെ കുഴിച്ചുമൂടിയെങ്കിലും വീടിന്റെ അകത്തളങ്ങളില്‍ പുതിയ രൂപത്തില്‍ സതി തുടരുന്നവെന്ന് പറഞ്ഞുകൊണ്ടാണ് സ്പീക് അപ് പദ്ധതി ആഭ്യന്തര മന്ത്രി പ്രഖ്യാപിക്കുന്നത്.

കഴിഞ്ഞ ഏഴുവര്‍ഷത്തിനിടെ ഗാര്‍ഹിക പീഡനത്തില്‍ ജീവനൊടുക്കിയത് 92 സ്ത്രീകളാണ്. 15,000 ത്തോളം പരാതികളാണ് പൊലീസിന് മുന്നിലെത്തിയത്. വിസ്മയയുടെ മരണത്തിന് അപരാജിത എന്ന പദ്ധതി പൊലിസ് ആവിഷ്‌കരിച്ചിരുന്നു. തുടക്കത്തില്‍ സമഗ്രമായി നടന്നുവെങ്കിലും ഉദ്യോഗസ്ഥ മാറ്റവും ഭരണമാറ്റവുമുണ്ടായതോടെ പദ്ധതി മെല്ലപ്പോക്കിലായി. ഓരോ മരണവും ചര്‍ച്ചയാകുമപോള്‍ നടത്തുന്ന പ്രഖ്യാപനങ്ങളും പദ്ധതികളും കാര്യക്ഷമമായി തുടര്‍ന്ന് കൊണ്ട് പോകാനാകാത്തത് പ്രധാന പ്രശ്‌നമാണ്.

Leave a Comment

Your email address will not be published. Required fields are marked *