
സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. പിഎംഎല്‍എ പ്രകാരം എടുത്ത കേസിലാണ് തൃശൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ റെയ്ഡ് നടക്കുന്നത്
അങ്കമാലി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കിലുണ്ടായിരുന്ന ആളുകളുടെ വീടുകളില്‍ ഉള്‍പ്പെടെ പുലര്‍ച്ചെ റെയ്ഡ് നടക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. എറണാകുളത്ത് അഞ്ചിടങ്ങളിലും കോഴിക്കോട് ഏഴിടങ്ങളിലും ഒരേ സമയം പരിശോധനകള്‍ പുരോഗമിക്കുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം. കൊച്ചി യൂണിറ്റും കോഴിക്കോട് യൂണിറ്റുമാണ് പരിശോധനകള്‍ നടത്തുന്നത്.














