
സംസ്ഥാനത്ത് സ്പാകളുടെ മറവില്‍ നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കൊച്ചിയിലാണ് ഇത്തരം സ്പാകള്‍ കൂടുതലുള്ളതെന്നും അദ്ദേഹം പറഞ്ഞു. യാതൊരു ലൈസന്‍സുമില്ലാതെ പല സ്പാകളും ഒരു ബോര്‍ഡും വച്ച് പ്രവര്‍ത്തനം നടത്തിവരികയാണ്. ഇതിനെല്ലാമെതിരെ അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.














