Hivision Channel

സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേടെന്ന് കണ്ടെത്തല്‍

സംസ്ഥാന വനിതാ കമ്മീഷനില്‍ സാമ്പത്തിക ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടെത്തല്‍. കഴിഞ്ഞ ദിവസം വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് പുറത്തുവന്നത്. സിറ്റിംഗ് നടത്തിയതില്‍ അടക്കം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തുക അധികമായി എഴുതിയെടുത്തു എന്നാണ് കണ്ടെത്തല്‍. വിജിലന്‍സ് കണ്ടെത്തിയ പല ബില്ലുകളിലും വൈരുദ്ധ്യമുണ്ട്. 2022 മുതല്‍ 2025 വരെയുള്ള കാലയളവിലെ രേഖകളാണ് വിജിലന്‍സ് പരിശോധിച്ചത്.

വനിതാ കമ്മീഷന്‍ സംഘടിപ്പിച്ച വിവിധ പരിപാടികള്‍, സിറ്റിങ്ങുകള്‍ ഇതുമായി ബന്ധപ്പെട്ട രേഖകളും ബില്ലുകളും വിജിലന്‍സ് ശേഖരിച്ചു. 5000 രൂപയില്‍ താഴെ മാത്രം ചിലവ് വരുന്ന പരിപാടികള്‍ക്ക് മുപ്പതിനായിരം രൂപയിലധികാണ് എഴുതിയെടുത്തത്. വിശദമായ പരിശോധന വീണ്ടും നടത്തണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വനിതാ കമ്മീഷന്‍ സജീവമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഈ പരിപാടികളുടെ ഭാഗമായാണ് സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. പി സതീദേവി അധ്യക്ഷയായിരുന്ന കാലത്താണ് ഈ ക്രമക്കേടുകള്‍ നടന്നിരിക്കുന്നത്. വരും ദിവസങ്ങളില്‍ വിശദമായ അന്വേഷണം വിജിലന്‍സിന്റെ ഭാ?ഗത്ത് നിന്നുണ്ടായേക്കാം.

Leave a Comment

Your email address will not be published. Required fields are marked *