
സംസ്ഥാനത്ത് സ്വകാര്യ ബസുകള് പണിമുടക്കിലേക്ക്. നവംബര് മൂന്ന് മുതല് അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന കൊച്ചിയില് അറിയിച്ചു. പ്രിയദര്ശിനി പദ്ധതിയിലൂടെയുള്ള സാമ്പത്തിക നഷ്ടം പരിഹരിക്കുക, ബസ് ചാര്ജ് വര്ധിപ്പിക്കുക, വിദ്യാര്ത്ഥികളുടെ കണ്സേഷന് നിരക്ക് വര്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ചാണ് സമരം. ആറ് സംഘടനകള് അടങ്ങുന്ന സംയുക്ത സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. അതേസമയം, കേരള ബസ് ട്രാന്സ്പോര്ട്ട് ഫെഡറേഷന് ഈ പണിമുടക്ക് സമരത്തില് പങ്കാളികളാകില്ല. പ്രിയദര്ശിനി നഷ്ടം മറികടക്കാന് ബസ് ഉടമകള്ക്ക് ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ബസ് ചാര്ജ് മിനിമം 15 രൂപയാക്കണമെന്നും വിദ്യാര്ത്ഥി കണ്സഷന് അഞ്ച് രൂപയാക്കണമെന്നുമാണ് പ്രധാന ആവശ്യം.














