Hivision Channel

16 പാകിസ്താന്‍ യൂട്യൂബ് ചാനലുകള്‍ക്ക് വിലക്ക്

പാകിസ്താനില്‍ നിന്നുള്ള യൂട്യൂബ് ചാനലുകള്‍ ഇന്ത്യയില്‍ വിലക്കി. മുന്‍ ക്രിക്കറ്റര്‍ ഷോയിബ് അക്തര്‍ അടക്കമുള്ളവരുടെ അക്കൗണ്ടുകള്‍ വിലക്കി. പാകിസ്താനില്‍ നിന്നുള്ള സമ ടി വി, ബോള്‍ ന്യൂസ്, ഡോണ്‍ ന്യൂസ്, ജിയോ ന്യൂസ് ഉള്‍പ്പെടെ 16 യുട്യൂബ് ചാനലുകള്‍ക്കും ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഒപ്പം തന്നെ ബിബിസിക്കും കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഇന്ത്യയിലെ ബിബിസി തലവനാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. ഇന്ത്യാവിരുദ്ധമായ രീതിയില്‍ റിപ്പോര്‍ട്ടിങ് പാടില്ലെന്നും ബിബിസിക്ക് കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ കനത്ത ജാഗ്രതയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *