കൊവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരിലെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ നീക്കം. ഗൗരവമേറിയവ ഒഴികെയുള്ള കേസുകളാണ് പിന്‍വലിക്കുന്നത്. 29ന് ചേരുന്ന ഉന്നതതല യോഗം കേസുകളില്‍ പിന്‍വലിക്കുന്നതില്‍ അന്തിമ തീരുമാനമെടുക്കും.കൊവിഡ് കാലത്ത് രോഗം പടരാതിരിക്കാന്‍ സര്‍ക്കാര്‍ പലതരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതു ലംഘിക്കുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. മാത്രമല്ല പിഴയും ഈടാക്കി. എന്നാല്‍ നിയന്ത്രണങ്ങള്‍ നീക്കിയ സാഹചര്യത്തില്‍ കേസുകള്‍ കൂടി പിന്‍വലിക്കാനാണ് ആലോചന. കേസുകളുമായി മുന്നോട്ട് പോകുന്നത് ജനങ്ങള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഗൗരവമേറിയ ഒഴികെയുള്ള കേസുകളാണ് പിന്‍വലിക്കുന്നത്. കേസുകളുടെ വിശദാംശങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതു പരിശോധിച്ച ശേഷമാകും തീരുമാനം. നിയന്ത്രണം ലംഘിച്ചതിന് സംസ്ഥാനത്ത് ഏഴ് ലക്ഷം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നിയമലംഘനത്തിന് പിഴയായി 35 കോടിയോളം രൂപ ഈടാക്കിയിട്ടുണ്ട്.