Hivision Channel

ഭൂമിയുടെ വിവരങ്ങള്‍ 30നകം ചേര്‍ക്കണം

പി എം കിസാന്‍ പദ്ധതിയില്‍ അംഗങ്ങളായ കര്‍ഷകരുടെ ഭൂമി സംബന്ധമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഡേറ്റാബേസ് കേന്ദ്ര സര്‍ക്കാര്‍ വിപുലീകരിക്കുന്നു. ഇതിനായി പി എം കിസാന്‍ ഗുണഭോക്താക്കള്‍ സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം. റവന്യൂ വകുപ്പിന്റെ റവന്യൂ ലാന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പോര്‍ട്ടലില്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സ്വന്തം പേരിലുള്ള കര്‍ഷകര്‍ സെപ്റ്റംബര്‍ 30നകം കൃഷി വകുപ്പിന്റെ എയിംസ് പോര്‍ട്ടലില്‍ (www.aims.kerala.gov.in) ഭൂമിയുടെ വിവരങ്ങള്‍ അടിയന്തരമായി ചേര്‍ക്കണം. ഇതുവരെ 20,26,821 ഗുണഭോക്താക്കള്‍ ഭൂമി വിവരങ്ങള്‍ എയിംസ് പോര്‍ട്ടല്‍ മുഖേന സമര്‍പ്പിച്ചിട്ടുണ്ട്.റവന്യൂ വകുപ്പിന്റെ റവന്യൂ ലാന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം പോര്‍ട്ടലില്‍ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലാത്ത കര്‍ഷകര്‍ അത് ഉള്‍പ്പെടുത്തുന്നതിന് വില്ലേജ് ഓഫീസുമായി ബന്ധപ്പെടണം. വ്യക്തമായ കാരണങ്ങളാല്‍ ഇതിനു സാധിക്കാത്ത കര്‍ഷകര്‍ക്ക് വിവരങ്ങള്‍ സമര്‍പ്പിക്കുന്നതിന് സംവിധാനം പ്രത്യേകമായി ഒരുക്കും.
പി എം കിസാനില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് ഇ കെ വൈ സി നിര്‍ബന്ധമാക്കിയിട്ടുണ്ട്. അതിനാല്‍ സെപറ്റംബര്‍ 30നകം നേരിട്ട് പി എം കിസാന്‍ പോര്‍ട്ടല്‍ വഴിയോ അക്ഷയ, ഡിജിറ്റല്‍ സേവന കേന്ദ്രങ്ങള്‍ വഴിയോ ഇ-കെവൈസി പൂര്‍ത്തിയാക്കണം. സ്വന്തം കൃഷിഭൂമിയുടെ വിവരങ്ങള്‍ സമര്‍പ്പിക്കല്‍, ഇ-കെവൈസി എന്നീ നടപടിക്രമം പൂര്‍ത്തിയാക്കാത്ത ഗുണഭോക്താക്കള്‍ക്ക് പദ്ധതിയുടെ തുടര്‍ന്നുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ല. ടോള്‍ഫ്രീ നമ്പര്‍: 1800 425 1661, 0471 2964022, 2304022.

Leave a Comment

Your email address will not be published. Required fields are marked *