Hivision Channel

കരിപ്പൂരില്‍ കോടികളുടെ സ്വര്‍ണവേട്ട

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒരു സ്ത്രീ ഉള്‍പ്പെടെ 3 പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഒരു കോടി രൂപക്ക് മുകളില്‍ മൂല്യം വരുന്ന 3 കിലോയിലധികം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി ജംഷീദ്, വയനാട് സ്വദേശി ബുഷ്‌റ, ഷാര്‍ജയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുല്‍ ഷാമില്‍ എന്നിവരില്‍ നിന്നാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണമിശ്രിതം ശരീരത്തിന്റെ രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമത്തിനിടെ ജംഷീദില്‍ നിന്ന് 1054 ഗ്രാം സ്വര്‍ണം പിടികൂടി. ബുഷ്‌റയില്‍ 1077 ഗ്രാം സ്വര്‍ണം കണ്ടെടുത്തു. ഇവര്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. അബ്ദുല്‍ ഷാമിലും രഹസ്യഭാഗങ്ങളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിക്കുകയായിരുന്നു. ഇയാളില്‍ നിന്ന് 679 ഗ്രാം സ്വര്‍ണമിശ്രിതം പിടികൂടി.

Leave a Comment

Your email address will not be published. Required fields are marked *