Hivision Channel

ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ പരിശോധന

കൊട്ടിയൂര്‍:ഹെല്‍ത്തി കേരള ക്യാമ്പയിന്റെ ഭാഗമായി കൊട്ടിയൂര്‍ പഞ്ചായത്തിലെ ടൗണുകളിലെ ഹോട്ടലുകള്‍, ബേക്കറികള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. കൊട്ടിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി എ ജെയ്‌സണ്‍ , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ മനോജ് ജേക്കബ്ബ്, ഭാഗ്യശ്രീ എം.പി എന്നിവര്‍ പങ്കെടുത്തു. രണ്ടു ഹോട്ടലുകള്‍ക്ക് നിയമ പ്രകാരമുള്ള നോട്ടീസ് നല്‍കി. പരിശോധന വീണ്ടും തുടരുമെന്നും അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *