ദേശീയ വനിതാ കമ്മിഷനു കീഴില്‍ ഇന്റേണ്‍ഷിപ്പിന് അവസരം. മൂന്ന് വ്യത്യസ്ത ഇന്റേണ്‍ഷിപ്പ് സ്‌കീമുകളാണുള്ളത്.ആദ്യ സ്‌കീമില്‍ മൂന്നുവര്‍ഷ എല്‍എല്‍.ബി. പഠിക്കുന്ന ഒന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അഞ്ചുവര്‍ഷ എല്‍എല്‍.ബി. കോഴ്സ് പഠിക്കുന്ന മൂന്നാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കുമാണ് അവസരം. ഇന്റേണ്‍ഷിപ്പ്: ഒരു മാസം. സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം പഠിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഇവര്‍ക്ക് സ്‌റ്റൈപ്പെന്‍ഡുണ്ടാകില്ല.രണ്ടാമത്തെ സ്‌കീമില്‍, മൂന്ന് വര്‍ഷ എല്‍എല്‍.ബി. കോഴ്സ് പഠിക്കുന്ന രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കും ബി.എ. എല്‍എല്‍.ബി., ബി.ബി.എ. എല്‍എല്‍.ബി ബി.എസ്സി. എല്‍എല്‍.ബി. എന്നിവ പഠിക്കുന്ന നാല്, അഞ്ച് വര്‍ഷ വിദ്യാര്‍ഥികള്‍ക്കും സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ജെന്‍ഡര്‍ ഇഷ്യു, വുമണ്‍ സ്റ്റഡീസ്, ജെന്‍ഡര്‍ സ്റ്റഡീസ് എന്നീ കോഴ്സുകള്‍ പഠിക്കുന്ന രണ്ടാംവര്‍ഷ വിദ്യാര്‍ഥികള്‍ക്കും എല്‍എല്‍.എം., എം.ഫില്‍, പിഎച്ച്.ഡി. ഗവേഷകര്‍ക്കും അപേക്ഷിക്കാം.ഇന്റേണ്‍ഷിപ്പ്: 60 ദിവസം. പ്രതിമാസ സ്‌റ്റൈപ്പെന്‍ഡ് 10,000 രൂപ. വിവരങ്ങള്‍ക്ക്: ncw.nic.in