കണിച്ചാര്‍: ലോകാരാധ്യനായ ശ്രീ നാരായണ ഗുരുദേവന്റെ തൊണ്ണൂറ്റി അഞ്ചാമത് സമാധി ദിനാചരണവും ഉപവാസവും എസ്.എന്‍.ഡി.പി യോഗം കണിച്ചാര്‍ ശാഖയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തില്‍ കണിച്ചാറില്‍ നടത്തി. കണിച്ചാര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നടത്തിയ സമാധി ദിനാചരണത്തില്‍ കെ.വി.ദാസന്‍ കണ്ണൂര്‍ പ്രഭാഷണം നടത്തി. ശാഖായോഗം പ്രസിഡന്റ് ജിതീഷ്, സെക്രട്ടറി മനു, ശ്രീനിവാസന്‍ പനക്കല്‍, സജീവന്‍ പാലപ്പിള്ളില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഉപവാസത്തില്‍ നിരവധി വിശ്വാസികള്‍ പങ്കാളികളായി.