പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഒരു വര്‍ഷത്തെ മെഡിക്കല്‍ എഞ്ചിനീയറിംഗ് പരീക്ഷാ പരിശീലനം നല്‍കുന്ന പദ്ധതിയിലേക്ക് പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ 2021-22 കണക്ക്, സയന്‍സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി പ്ലസ് ടു പാസായതും കുടുംബ വാര്‍ഷിക വരുമാനം 6,00,000 രൂപയില്‍ കവിയാത്തവരും ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളായ ലക്ഷ്യ, ബ്രില്ല്യന്റ്, ടൈം, ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ട്, എസിഇ, എക്സലന്റ് എന്നീ സ്ഥാപനങ്ങളില്‍ പരിശീലനം നടത്തുന്നവരുമായിരിക്കണം. പൂരിപ്പിച്ച അപേക്ഷകള്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, എസ്.എസ്.എല്‍.സി, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍, സ്ഥാപനത്തില്‍ ഫീസ് അടച്ച രസീത് എന്നിവ സഹിതം സെപ്റ്റംബര്‍ 30-നകം എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക . ഫോണ്‍ : 0484 – 2422256.
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പിന്നാക്ക വിഭാഗ വികസനവകുപ്പ് മുഖേന വിവിധ മത്സര പരീക്ഷാപരിശീലനത്തിനു ധനസഹായം അനുവദിക്കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം പദ്ധതി പ്രകാരം സ്ഥാപനങ്ങളെ എംപാനല്‍ ചെയ്യുന്നതിനായി സിവില്‍ സര്‍വീസ്, ബാങ്കിംഗ് സര്‍വീസ്, യു.ജി.സി / ജെ.ആര്‍.എഫ്, ഗേറ്റ്/മാറ്റ് തുടങ്ങിയ മത്സര പരീക്ഷാ പരിശീലനം നടത്തുന്ന സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു.
അപേക്ഷ സമര്‍പ്പിക്കുന്ന സ്ഥാപനങ്ങള്‍ സംസ്ഥാനത്തിനകത്ത് പ്രവര്‍ത്തിക്കുന്നതും പ്രശസ്തിയും, സേവാ പാരമ്പര്യവും, മികച്ച റിസള്‍ട്ട് സൃഷ്ടിച്ചിട്ടുള്ളതുമായിരിക്കണം. നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ താല്‍പ്പര്യപത്രം സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 30. വിജ്ഞാപനം, നിര്‍ദ്ദിഷ്ട മാതൃക എന്നിവ പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ www.bcdd.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2429130, 2983130 എന്നീ ഫോണ്‍ നമ്പറുകളിലോ വകുപ്പിന്റെ എറണാകുളം മേഖലാ ഓഫീസുകളുമായി ബന്ധപ്പെടാം.