നവംബര്‍ 10, 11, 12 തീയതികളില്‍ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവത്തിനും ഡിസംബര്‍ മൂന്ന്,നാല്,അഞ്ച് തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന 64-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിനും 2023 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ കോഴിക്കോട് നടക്കുന്ന 61-മത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനും പൊതുവിദ്യാഭ്യാസ വകുപ്പ് അനുയോജ്യമായ ലോഗോ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് ലോഗോ തയ്യാറാക്കി നല്‍കാം. ശാസ്ത്രോത്സവം, കലോത്സവം, കായികോത്സവം എന്നിവയ്ക്ക് പ്രത്യേകം ലോഗോ തയ്യാറാക്കണം. താല്പര്യമുള്ളവര്‍ക്ക് മൂന്ന് വിഭാഗത്തിലും പങ്കെടുക്കാം.
ബന്ധപ്പെട്ട മേളകളുടെ പ്രതീകങ്ങളും മേളയുടെ തീയതിയും ഉള്‍പ്പെടുത്തിവേണം ലോഗോ തയ്യാറാക്കാന്‍. മേള നടക്കുന്ന ജില്ലയുടെ പ്രതീകം അനുയോജ്യമായ രീതിയില്‍ ഉള്‍പ്പെടുത്താം. എഡിറ്റ് ചെയ്യാവുന്ന ഫോര്‍മാറ്റില്‍ സി.ഡിയും ഒപ്പം എ4 സൈസ് പേപ്പറില്‍ കളര്‍ പ്രിന്റും നല്‍കണം. ലോഗോ അയക്കുന്ന കവറിന് പുറത്ത് ഏത് മേളയുടെ ലോഗോയാണെന്ന് പ്രത്യേകം രേഖപ്പെടുത്തണം. ലോഗോകള്‍ ഒക്ടോബര്‍ 15 വൈകിട്ട് 5 മണിയ്ക്ക് മുന്‍പ് തപാലില്‍ ലഭ്യമാക്കണം. വിലാസം: സി എ സന്തോഷ്, പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം – 695 014.