Hivision Channel

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ 323 പേര്‍ കരുതല്‍ തടങ്കലില്‍

സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റിയില്‍ മാത്രം 14 പേര്‍ അറസ്സ്റ്റിലായി.റൂറല്‍ ഡിവിഷനില്‍ എട്ട് പേര്‍ അറസ്റ്റിലായി. പൊതുമുതല്‍ നശിപ്പിച്ചതനാണ് നടപടി. ഈരാറ്റുപേട്ടയിലെ സംഘര്‍ഷത്തില്‍ 87 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. എറണാകുളത്ത് എംജി റോഡില്‍ നിര്‍ബന്ധപൂര്‍വം കടകള്‍ അടപ്പിച്ചതിന് അഞ്ച് പേര്‍ അറസ്റ്റിലായി

കെഎസ്ആര്‍ടിസി ഇന്ന് 2439 സര്‍വീസുകളാണ് നടത്തിയത്. മൊത്തം സര്‍വീസിന്റെ 62 ശതമാനമാണ് ഇന്ന് നിരത്തിലിറങ്ങിയത്. കെഎസ്ആര്‍ടിസിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ എട്ട് ഡ്രൈവര്‍മാര്‍ക്കും രണ്ട് കണ്ടക്ടര്‍മാര്‍ക്കും ഉള്‍പ്പെടെ 11 പേര്‍ക്ക് പരുക്കേറ്റു. 30 ലക്ഷം രൂപയിലധികം നാശനഷ്ടമുണ്ടായതായി ഗതാഗതമന്ത്രി പറഞ്ഞു. നഷ്ടം സഹിച്ചാണെങ്കിലും കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്നാണ് സര്‍ക്കാര്‍ തീരുമാനം.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പിഎഫ്ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താറിനെതിരെ കേസെടുത്തു. ഹര്‍ത്താലിനെതിരായ മുന്‍ ഉത്തരവ് ലംഘിക്കപ്പെട്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked *