Hivision Channel

മനുഷ്യരാശിക്ക് വെല്ലുവിളി തീര്‍ത്ത് മറ്റൊരു വൈറസ് കൂടി

വവ്വാലില്‍ നിന്ന് കണ്ടെത്തിയ ഖോസ്ത 2 വൈറസിന് മനുഷ്യനില്‍ പ്രവേശിക്കാന്‍ സാധിക്കുമെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. നിലവിലെ വാക്സിനുകള്‍ വൈറസിനെതിരെ ഫലപ്രദമാകില്ലെന്നുമാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍. പിഎല്‍ഒഎസ് എന്ന ജേണലില്‍ നല്‍കിയ ഗവേഷണ പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

2020 ല്‍ റഷ്യയിലാണ് ആദ്യമായി ഖോസ്ത 2 വൈറസ് കണ്ടെത്തുന്നത്. അന്ന് ഈ വൈറസ് മനുഷ്യനില്‍ പ്രവേശിക്കുമെന്ന് കണ്ടെത്തിയിരുന്നില്ല. എന്നാല്‍ പിന്നീട് നടത്തിയ പഠനങ്ങള്‍ക്കൊടുവിലാണ് മനുഷ്യന് വൈറസ് വെല്ലുവിളിയാകുമെന്ന് കണ്ടെത്തുന്നത്.കൊറോണ വൈറസിന്റെ ഇനത്തില്‍ തന്നെ പെടുന്ന സാര്‍ബികോവൈറസാണ് ഖോസ്ത 2. ഖോസ്ത 1 മനുഷ്യ ശരീരത്തില്‍ പ്രവേശിക്കില്ല എന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടി.വവ്വാലുകള്‍, റക്കൂണ്‍, വെരുക് എന്നിവയില്‍ നിന്ന് ഖോസ്ത 2 വൈറസ് മനുഷ്യനിലേക്ക് പകരാം. ഖോസ്ത 2 മനുഷ്യ ശരീരത്തില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകില്ലെങ്കിലും വൈറസ് കൊവിഡ് വൈറസുമായി കൂടിച്ചേര്‍ന്നാല്‍ അത് വലിയ വിപത്തിന് വഴിമാറാം.നിലവില്‍ കൊറോണ വൈറസിനെതിരെ മാത്രമല്ല മറിച്ച് സാര്‍ബികോവ് വൈറസ് ഇനത്തില്‍പ്പെടുന്ന എല്ലാ വൈറസിനെതിരെയും ഫലപ്രദമായ ഒരു വാക്സിന്‍ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം.

Leave a Comment

Your email address will not be published. Required fields are marked *