Hivision Channel

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളര്‍ഷിപ്പിന് ജില്ലാ സൈനിക ക്ഷേമ ഓഫീസ് മുഖേന അപേക്ഷിക്കാം

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ബ്രൈറ്റ് സ്റ്റുഡന്റ്‌സ് സ്‌കോളര്‍ഷിപ്പിന് ജില്ലാ സൈനിക ക്ഷേമ ഓഫീസ് മുഖേന അപേക്ഷിക്കാം. പത്ത്, പതിനൊന്ന്, പന്ത്രണ്ട്, ഡിഗ്രി, പിജി, ഡിപ്ലോമ എന്നിവയ്ക്ക് ഇപ്പോള്‍ പഠിക്കുന്നവരും 2021-22 അക്കാഡമിക് വര്‍ഷത്തില്‍ 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ താഴെ. അപേക്ഷാഫോറം ജില്ലാ സൈനിക ക്ഷേമ ഓഫീസിലും www.sainikwelfareKerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയുന്ന അപേക്ഷ ഫോറത്തില്‍ രണ്ട് രൂപ മൂല്യമുള്ള ഒരു കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിച്ചിരിക്കണം. അപേക്ഷ നല്‍കേണ്ട അവസാന തിയതി നവംബര്‍ 25 .ഫോണ്‍: 0487 2384037

Leave a Comment

Your email address will not be published. Required fields are marked *