പേരാവൂര്‍: പങ്കാളിത്തം കൊണ്ട് സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള പേരാവൂര്‍ മാരത്തോണിന്റെ നാലാമത് എഡിഷന്‍ സംഘാടക സമിതി യോഗം കെ.കെ.പ്ലാസയില്‍ നടന്നു.പേരാവൂര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പേരാവൂര്‍ മാരത്തണ്‍ 2022-ന്റെ പ്രഥമ യോഗം പി.എസ്.എഫ് പ്രസിഡന്റ് സ്റ്റാന്‍ലി ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പി.എസ്.എഫ് സെക്രട്ടറി എം.സി.കുട്ടിച്ചന്‍ അധ്യക്ഷത വഹിച്ചു. പി.എസ്.എഫ് ഭാരവാഹികളായ പ്രദീപന്‍ പുത്തലത്ത്, ഡെന്നീസ് ജോസഫ്, സെബാസ്റ്റ്യന്‍ ജോര്‍ജ്, അനൂപ് നാരായണന്‍, ബൈജു ജോര്‍ജ് യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേംബര്‍ പ്രതിനിധികളായ കെ.എം.ബഷീര്‍, ഷിനോജ് നരിതൂക്കില്‍ പേരാവൂര്‍ യൂത്ത് ചേംബര്‍ പ്രതിനിധി ഒ.ജെ.ബെന്നി, വൈസ്‌മെന്‍ മെട്രൊ പ്രതിനിധി ബേബി കുര്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഡിസംബറില്‍ നടക്കുന്ന മാരത്തണിന്റെ വിജയത്തിനായി 100 അംഗ പ്രോഗ്രാം കമ്മറ്റിയും വിവിധ ഉപകമ്മറ്റികളും രൂപവത്കരിച്ചു. മാരത്തണില്‍ ഇത്തവണ മൂവായിരത്തോളം പേരെ പങ്കെടുപ്പിക്കാനാണ് പേരാവൂര്‍ സ്‌പോര്‍ട്‌സ് ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്.