Hivision Channel

ലോക വയോജന ദിനാചരണം

പേരാവൂര്‍: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ പേരാവൂര്‍ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക വയോജന ദിനാചരണം സംഘടിപ്പിച്ചു. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. കെ എസ് എസ് പി യു പേരാവൂര്‍ ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് പി തങ്കപ്പന്‍മാസ്റ്റര്‍ അധ്യക്ഷനായി. പേരാവൂര്‍ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ബാബുമോന്‍ ഫ്രാന്‍സിസ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസെടുത്തു. പേരാവൂര്‍ താലൂക്കാശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. എസ് വര്‍ഷ ആരോഗ്യ ബോധവത്കരണ ക്ലാസെടുത്തു. പി എം കേശവന്‍, പി കെ മോഹനന്‍മാസ്റ്റര്‍,പി രവി, കെ കെ കുഞ്ഞികണ്ണന്‍, പി വി മധുസൂദനന്‍, അനന്തന്‍മാസ്റ്റര്‍, എം വി മുരളി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *