Hivision Channel

മഹാത്മാ ഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും

ഇരിട്ടി: മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ മഹാത്മാ ഗാന്ധി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. എം.എല്‍.എ അഡ്വ. സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. ഇരിട്ടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി.കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെകട്ടറി പി.കെ ജനാര്‍ദ്ദനന്‍, പി.എ നസീര്‍, കൗണ്‍സിലര്‍ എന്‍.കെ ശാന്തിനി, വി.എം രാജേഷ്, ജിജോയ് മാത്യു, കെ പ്രകാശന്‍, ആര്‍.കെ സുനില്‍ കുമാര്‍, കെ.പി അഷ്‌റഫ്, അബ്ദുല്‍ റഷീദ്, ഷെജില്‍ ജയന്‍, റാഷിദ് പുന്നാട്, അര്‍ജുന്‍ സി കെ എന്നിവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *