
പേരാവൂര്‍: നബിദിനാഘോഷത്തോടനുബന്ധിച്ച് ചെവിടിക്കുന്ന് മഹല്ല് കമ്മിറ്റിയുടെയും നബിദിനാഘോഷ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ചെവിടിക്കുന്ന് മുതല്‍ കാഞ്ഞിരപുഴ വരെയുള്ള റോഡിന് ഇരുവശത്തുമുള്ള കാടുകള്‍ വെട്ടിതെളിച്ചു. നൂറുദ്ദീന്‍ മുള്ളേരിക്കല്‍, സറഫ്, റബീഹ്, ഷഫീക്, നൗഫല്‍, ഫവാസ് എന്നിവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.














