
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണ വില ഉയരുന്നത്. ഒരു പവന് സ്വര്‍ണത്തിന് 400 രൂപയാണ് വര്‍ദ്ധിച്ചത്. ഇന്നലെ 280 രൂപ വര്‍ദ്ധിച്ചിരുന്നു. ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 37,880 രൂപയാണ്. ഇതോടെ രണ്ട് ദിവസം കൊണ്ട് 680 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 50 രൂപ ഉയര്‍ന്നു. ഇന്നലെ 35 രൂപ ഉയര്‍ന്നിരുന്നു. ഇന്നത്തെ വിപണി വില 4735 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു, 45 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 30 രൂപ ഉയര്‍ന്നിരുന്നു. നിലവില്‍ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3920 രൂപയാണ്.














