
കേളകം: കൗമാര കുട്ടികള്‍ക്കായി കേളകം ഐ.സി.ഡി.എസിന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസ്സും ക്വിസ് മത്സരവും സംഘടിപ്പിച്ചു. ഈസ്റ്റ് വെള്ളൂന്നി, മേലേ കണ്ടംതോട്, വെള്ളൂന്നി അംഗന്‍വാടികള്‍ക്ക് കീഴിലെ കൗമാര കുട്ടികള്‍ക്കായാണ് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചത്. മുന്‍ ഐ.സി.ഡി.എസ് സുപ്പര്‍വൈസര്‍ എം.കെ പ്രസന്ന കുമാരി ബോധവത്കരണ ക്ലാസെടുത്തു. വാര്‍ഡ് മെമ്പര്‍ ബിജു ചാക്കോ അധ്യക്ഷനായി. വി.വി സുജാത, കെ.എം ഗീത കുമാരി, സില്‍വ്യ മാത്യു, വി.സി റീന തുടങ്ങിയവര്‍ സംബന്ധിച്ചു. ക്വിസ് മത്സര വിജയികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.














