Hivision Channel

ഗാന്ധി ജയന്തി വാരാഘോഷം ജില്ലാതല ഉദ്ഘാടനം ഏഴിന്

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിക്കുന്ന ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഒക്ടോബര്‍ ഏഴിന് രാവിലെ 10.45ന് കണ്ണൂര്‍ പള്ളിക്കുന്ന് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ നിര്‍വഹിക്കും. ഗാന്ധി സ്മൃതി, ലഹരി വിരുദ്ധ ബോധവത്കരണ പ്രദര്‍ശനം കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്യും. കെ വി സുമേഷ് എംഎല്‍എ അധ്യക്ഷനാവും. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ എന്നിവര്‍ വിശിഷ്ടാതിഥികളാവും. പ്രശസ്ത നാടകകൃത്ത് ഇബ്രാഹിം വെങ്ങര മുഖ്യപ്രഭാഷണം നടത്തും.
കോര്‍പറേഷന്‍ കൗണ്‍സിലര്‍ വി കെ ഷൈജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, കണ്ണൂര്‍ ഡിഡിഇ വി എ ശശീന്ദ്ര വ്യാസ്, എക്സൈസ് അസി. കമ്മീഷണര്‍ ടി രാഗേഷ്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ യൂസഫ് ചന്ദ്രങ്കണ്ടി, ഹെഡ്മാസ്റ്റര്‍ പി വി രാജീവന്‍, പിടിഎ പ്രസിഡണ്ട് മധുസൂദനന്‍, മദര്‍ പിടിഎ പ്രസിഡന്റ് പ്രേമ എന്നിവര്‍ സംസാരിക്കും.
തുടര്‍ന്ന് രക്ഷിതാക്കള്‍ക്കുള്ള ബോധവത്കരണ ക്ലാസില്‍ ‘ഉണര്‍ന്നിരിക്കട്ടെ കൗമാരം’ എന്ന വിഷയത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്് ഡോ. കീര്‍ത്തി, ‘കരുതലേകാം, കാവലാളാകാം’ എന്ന വിഷയത്തില്‍ എക്സൈസ്് പ്രിവന്റീവ് ഓഫീസര്‍ എം രാജീവന്‍ എന്നിവര്‍ സംസാരിക്കും.
വിദ്യാഭ്യാസം, എക്സൈസ്, പൊലീസ്, ആരോഗ്യം എന്നീ വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *