
പേരാവൂര്‍: മയക്ക് മരുന്നിനെതിരെ ജനകീയ പ്രതിരോധം തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ലഹരിക്കെതിരെ നവകേരള മുന്നേറ്റം ക്യാമ്പയിന്റെ ഭാഗമായി പേരാവൂര്‍ പഞ്ചായത്ത് തെരു വാര്‍ഡില്‍ ലഹരിമുക്ത ക്യാമ്പയിന്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥരായ ബാബു മോന്‍ ഫ്രാന്‍സിസ്, സന്തോഷ്, ഷീജ, എഡിഎസ് സെക്രട്ടറി സതി, പ്രസിഡന്റ് രമണി എന്നിവര്‍ സംസാരിച്ചു.
















