Hivision Channel

സ്വകാര്യ ബസില്‍ നിന്ന് വിദ്യാര്‍ത്ഥി തെറിച്ചുവീണ സംഭവത്തില്‍ നടപടിയുമായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്ന് വിദ്യാര്‍ത്ഥി തെറിച്ചുവീണ സംഭവത്തില്‍ നടപടിയുമായി പൊലീസും മോട്ടോര്‍ വാഹന വകുപ്പും. അപകടമുണ്ടാക്കിയ ബസ് പൊലീസ് പിടിച്ചെടുത്തു. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് കോട്ടയം ആര്‍ടിഒ വ്യക്തമാക്കി.

രണ്ട് കേസുകളാണ് ബസിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വാഹനത്തിന്റെ, ഡ്രൈവര്‍ നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് ഡോര്‍ തുറന്നിട്ടതിന് ബസുടമയ്ക്കെതിരെ കേസെടുക്കും. അമിത വേഗതയില്‍ ബസോടിച്ചതിനാണ് മറ്റൊരു കേസ്. ഉച്ചയോടെ ചിങ്ങവനം പൊലീസ് കുട്ടിയുടെയും പിതാവിന്റെയും വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൈനടി കോട്ടയം റൂട്ടിലോടുന്ന ചിപ്പി എന്ന ബസ് പൊലീസ് പിടിച്ചെടുത്തത്.

കോട്ടയം പാക്കില്‍ കവലയില്‍ ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അഭിരാം എന്ന വിദ്യാര്‍ത്ഥി ബസില്‍ നിന്ന് തെറിച്ചുവീണത്.

Leave a Comment

Your email address will not be published. Required fields are marked *