
പേരാവൂര്‍: ഗ്രാമ പഞ്ചായത്ത് 12-ാം വാര്‍ഡ് ലഹരിമുക്ത വാര്‍ഡ് തല യോഗം തെരു സാംസ്‌കാരിക നിലയത്തില്‍ വച്ച് നടന്നു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എം ഷൈലജ ടീച്ചര്‍ അധ്യക്ഷയായി. എക്സൈസ് പ്രവന്റീവ് ഓഫീസര്‍ ബാബു മോന്‍ ഫ്രാന്‍സിസ്, പേരാവൂര്‍ പോലീസ് എ.എസ്.ഐ ബാബു, രതീഷ് തുടങ്ങിയവര്‍ വിവിധ മേഖലകളെ അധികരിച്ച് ബോധവത്കരണ ക്ലാസെടുത്തു. 8 കുടുംബശ്രീകളില്‍ നിന്നായി 80 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.














