
വടക്കാഞ്ചേരി വാഹനാപകടത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. കെഎസ്ആര്‍ടിസി ബസ് ബ്രേക്ക് ചെയ്തതിനാലാണ് അപകടം ഉണ്ടായതെന്ന് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന്‍ പറഞ്ഞ പശ്ചാത്തലത്തിലാണ് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നത്. ജോമോന്‍ പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു.കൂടാതെ കെഎസ്ആര്‍ടിസി ബ്രേക്ക് ചെയ്‌തോ എന്ന് അറിയുന്നതിനായി ബസിലെ യാത്രക്കാരുടെയും മൊഴിയെടുക്കും. അതേസമയം വടാക്കഞ്ചേരി അപകടത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഗതാഗത കമ്മീഷണര്‍ ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും. ഡ്രൈവര്‍ ജോമോനും ബസിന്റെ ഉടമക്കുമെതിരെയുള്ള തുടര്‍നടപടികളില്‍ ഇന്ന് തീരുമാനം ഉണ്ടായേക്കും. ടൂറിസ്റ്റ് ബസിന്റെ ഡ്രൈവര്‍ ജോമോന്റെ രക്തപരിശോധന ഫലം ഇന്ന് പൊലീസിന് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വടക്കാഞ്ചേരിയിലെ ബസ് അപകടത്തിന്റെ വിശദമായ റിപ്പോര്‍ട്ട് ഗതാഗത കമ്മീഷണര്‍ ഇന്ന് വകുപ്പ് മന്ത്രിക്ക് കൈമാറിയേക്കും. ഇന്നലെ വൈകിട്ട് ആണ് പാലക്കാട് എന്‍ഫോസ്മെന്റ് ആര്‍.ടി.ഒ എം.കെ.ജയേഷ് കുമാര്‍ വിശദ റിപ്പോര്‍ട്ട് ഗതാഗത കമ്മിഷണര്‍ക്ക് കൈമാറിയത്.














