Hivision Channel

ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന സംസ്ഥാന വ്യാപക പരിശോധന തുടരുന്നു

ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന സംസ്ഥാന വ്യാപക പരിശോധന തുടരുന്നു. ഇന്നും കര്‍ശന പരിശോധന നടത്തും. ഓപ്പറഷന്‍ ഫോക്കസ് 3 എന്ന പേരില്‍ നടത്തുന്ന പരിശോധനയില്‍ ഇന്നലെ മാത്രം രജിസ്റ്റര്‍ ചെയ്തത് 1279 കേസുകളാണ്. ഈ മാസം 16 വരെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ സ്പെഷ്യല്‍ ഡ്രൈവ് നടക്കുക.

ഇതില്‍ രണ്ട് ബസുകളുടെ രജിസ്ട്രേഷനും എട്ട് ബസുകളുടെ ഫിറ്റ്നസ്സും റദ്ദാക്കി.9 ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. ആദ്യ ദിവസം 134 ബസുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്. 2.16 ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു.

അമിതവേഗത, ഫ്ലാഷ് ലൈറ്റുകള്‍, ഡാന്‍സ് ഫ്ലോര്‍ , അമിത ശബ്ദ സംവിധാനം, അനധികൃത രൂപമാറ്റം എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് വിവിധ സ്‌ക്വാഡുകള്‍ ആയി തിരിഞ്ഞാണ് നിയമലംഘനങ്ങള്‍ കണ്ടെത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *