Hivision Channel

കാസര്‍ഗോഡ് ജില്ലയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സജീവം

കാസര്‍ഗോഡ് ജില്ലയില്‍ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്. കൊവിഡ് ആശങ്ക അകന്നതോടെയാണ് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സജീവമായത്. ആഭ്യന്തര ടൂറിസത്തെ ഉത്തേജിപ്പിക്കുന്നതിനായി ജില്ലയില്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നുവെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു.കാസര്‍ഗോഡ് ജില്ല രൂപീകരിച്ച ശേഷമുള്ള ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ സര്‍വകാല റെക്കാര്‍ഡാണ് ഈ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്.ജില്ലയില്‍ ബേക്കലിലേക്കാണ് ഏറ്റവും കൂടുതല്‍ പേര്‍ എത്തിയത്. വലിയപറമ്പയിലെ ഹൗസ് ബോട്ട് സഞ്ചാരവും, പള്ളിക്കരയും, ഹില്‍ സ്റ്റേഷനായ റാണിപുരവും ആഭ്യന്തര സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളായി മാറി. ജില്ലയിലേക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കാനാണ് ടൂറിസം വകുപ്പിന്റെ തീരുമാനം.

Leave a Comment

Your email address will not be published. Required fields are marked *