Hivision Channel

വേഗപ്പൂട്ട് ഇല്ലെന്ന് കണ്ടെത്തിയ കെ എസ് ആര്‍ ടി സി ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി

വേഗപ്പൂട്ട് ഇല്ലെന്ന് കണ്ടെത്തിയതോടെ കെ എസ് ആര്‍ ടി സി ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. കണ്ണൂരില്‍ നിന്ന് നെടുങ്കണ്ടത്തേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി സൂപ്പര്‍ഫാസ്റ്റ് ബസിനോട് തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദ്ദേശം നല്‍കി.
വടക്കഞ്ചേരി അപകട കാരണങ്ങള്‍ സംബന്ധിച്ച മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട് കിട്ടിയതിന് പിന്നാലെ കര്‍ശന നടപടികള്‍ക്ക് സംസ്ഥാന ട്രാന്‍പോര്‍ട് കമ്മീഷണറുടെ തീരുമാനം വന്നിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്ത് പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *