
2022-2024 വര്‍ഷത്തെ ഗവ. ഡി എല്‍ എഡ്( ടി ടി സി) പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാര്‍ത്ഥികളുടെ
റാങ്ക് ലിസ്റ്റ് www.ddekannur.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. സയന്‍സ് വിഭാഗത്തിന്റെ അഭിമുഖം ഒക്ടോബര്‍ 18ന് രാവിലെ എട്ട് മണിക്കും കൊമേഴ്‌സിന്റെ അഭിമുഖം 18ന് ഉച്ചക്ക് ഒരു മണിക്കും ഹ്യൂമാനിറ്റീസിന്റെ അഭിമുഖം 19ന് രാവിലെ എട്ട് മണിക്കും കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. അഭിമുഖ സമയത്ത് വിദ്യാഭ്യാസ യോഗ്യതയും സംവരണാനുകൂല്യമുണ്ടെങ്കില്‍ അതും തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. ടി സി, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, എന്‍സിസി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് സര്‍ട്ടിഫിക്കറ്റ്, ജവാന്റെ ആശ്രിതനാണെന്ന സര്‍ട്ടിഫിക്കറ്റ്, ഭിന്നശേഷിക്കാരുടെ സര്‍ട്ടിഫിക്കറ്റ്, ഇഡബ്ല്യൂ എസ് സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കാം.














