
നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങള്‍, ലൈറ്റുകള്‍ ,ഗ്രാഫിക്‌സ് ,സുരക്ഷാ മാനദണ്ഡം ലംഘിച്ചുള്ള കൂട്ടിച്ചേര്‍ക്കലുകള്‍ എന്നിവ നടത്തിയ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ഇന്ന് മുതല്‍ പരിശോധന കര്‍ശനമായിരിക്കും.ടൂറിസ്റ്റ് ബസുകളുടെ നിയമ ലംഘനത്തില്‍ ഹൈക്കോടതി കൂടി ഇടപെട്ട സാഹചര്യത്തില്‍ നടപടികള്‍ കര്‍ശനമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.അനധികൃത രൂപ മാറ്റങ്ങള്‍ക്ക് ബസുടമക്ക് പുറമെ വാഹന ഡീലര്‍, വര്‍ക്ക്ഷോപ്പ് എന്നിവര്‍ക്കെതിരെയും നടപടി ഉണ്ടാകും. ഓരോ രൂപമാറ്റങ്ങളും വെവ്വേറെ നിയമലംഘനമായി കണ്ട് ഓരോന്നിനും പതിനായിരം രൂപ പിഴ ഈടാക്കും.നിയമലംഘനം നടത്തുന്ന ബസുകളുടെ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ഹൈക്കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. അത്തരം ബസുകള്‍ ഇന്ന് മുതല്‍ നിരത്തില്‍ ഉണ്ടാകരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.അതേസമയം പാലക്കാട് അപകടത്തില്‍പ്പെട്ട ബസിന്റെ വേഗപ്പൂട്ട് അഴിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് ഇന്ന് പോലീസിന് പരാതി നല്‍കും














