
മണത്തണ: തെരുവുനായ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് പരിക്ക്. മണത്തണ ഓടംതോട് സ്വദേശി മേരിക്കാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ മേരി പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തെരുവ് നായ ശല്യം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയാകുന്നു എന്നാണ് ആക്ഷേപം. മനുഷ്യ ജീവന് പുല്ല് വിലയാണ് നല്‍കുന്നതെന്നും ആക്രമണകാരികളായ പേപ്പട്ടികളെ ഉന്മൂലനം ചെയ്യാനുള്ള നടപടികളെ കുറിച്ച് ആലോചിക്കുന്നില്ലെന്നുമാണ് ജനങ്ങളുടെ ആരോപണം. പേരാവൂര്‍ പഞ്ചായത്തിലെ മണത്തണ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരങ്ങളിലാണ് തെരുവനായ ശല്യം രൂക്ഷമായിരിക്കുന്നത്. ഇരിട്ടി ഉപജില്ല കലോത്സവം ഉള്‍പ്പെടെ നടക്കാനിരിക്കെ പ്രദേശത്തെ തെരുവ് നായ ശല്യം പരിഹരിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.














