
തോലമ്പ്ര: ലോക ബഹിരാകാശ വാരത്തോടനുബന്ധിച്ച് തോലമ്പ്ര യു.പി സ്കൂളില്‍ സ്പെയ്സ് ടോക് 2022 സംഘടിപ്പിച്ചു.വിക്രം സാരാഭായ് സ്പെയ്സ് സെന്ററിലെ സയന്റിസ്റ്റ് എം.ഡി രതീഷ് കുമാര്‍ ക്ലാസ്സ് നയിച്ചു. പി.ടി.എ പ്രസിഡണ്ട് നെല്ലിക്ക മോഹനന് അധ്യക്ഷനായി. പ്രധാനാധ്യാപിക കെ.കെ ഇന്ദിര, കെ.പി സുജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.














