Hivision Channel

കണ്ണൂര്‍ അന്താരഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി

കണ്ണൂര്‍ അന്താരഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണം പിടികൂടി.ഇരിട്ടി വിളക്കോട് സ്വദേശി റഫീഖില്‍ നിന്നും 37 ലക്ഷം വരുന്ന 724 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. മൂന്ന് കളിപ്പാട്ട കാര്‍ഡ്ബോര്‍ഡ് ബോക്സിനുള്ളില്‍ 1330 ഗ്രാം ഭാരമുള്ള നാല് കാര്‍ഡ്ബോര്‍ഡ് കഷണങ്ങളിലും ഒരു ബെഡ്ഷീറ്റ് കവറിലുമാണ് നേരിയ പാളിയാക്കി സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ഇതില്‍ നിന്നും സ്വര്‍ണം വേര്‍തിരിച്ചെടുത്തപ്പോള്‍ 724 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വര്‍ണമാണ് ലഭിച്ചത്. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷണര്‍ സി.വി ജയകാന്ത്,അസിസ്റ്റന്റ് കമ്മീഷണര്‍ ശിവരാമന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ സൂപ്രണ്ടുമാരായ വി.പി ബേബി, പി.സി ചാക്കോ, വിവേക്, ഹരിദാസ്, ശിവരാമന്‍, ഇന്‍സ്‌പെക്ടര്‍മാരായ അശ്വിനി നായര്‍, പങ്കജ്, സൂരജ് ഗുപ്ത, കപില്‍, ഹെഡ് ഹവില്‍ദാര്‍ ശശീന്ദ്രന്‍, ബാലന്‍ കുനിയില്‍, ബെന്നി, വനിതാ പരിശോധക ശിശിര കിരണ്‍, അസിസ്റ്റന്റ് ലിനേഷ് എന്നിവരും ഉണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *