
അന്തേവാസികള്‍ക്ക് സ്നേഹത്തിന്റെ മധുരം പകര്‍ന്ന് കുടുംബശ്രീ ജില്ലാമിഷന്റെ സാന്ത്വന സദസ്. സ്നേഹിതാ ജന്‍ഡര്‍ ഹെല്‍പ്പ് ഡസ്‌ക്, അഴീക്കോട് ഗ്രാമപഞ്ചായത്ത് സിഡിഎസ്, ജിആര്‍സി എന്നിവയുടെ സഹകരണത്തോടെയാണ് അഴീക്കോടെ ഗവ. വൃദ്ധ സദനത്തില്‍ വയോജന സദസ് നടത്തിയത്.
നാടന്‍ പാട്ടുകളിലൂടെയും കവിതകളിലൂടെയും വയോജനങ്ങളോട് സംവദിച്ചപ്പോള്‍ അവര്‍ക്കത് പുത്തനുണര്‍വ്വായി. അധ്യാപകനായ കെ രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് പാട്ടുകള്‍ അവതരിപ്പിച്ചത്. വയോജനങ്ങള്‍ ആടിയും പാടിയും ഇവര്‍ക്കൊപ്പം കൂടി.
ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ടി സരള ഉദ്ഘടനം ചെയ്തു . അഴീക്കോട് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ കെ ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു . കുടുംബശ്രീ അഴീക്കോട് സി ഡി എസ് ചെയര്‍പേഴ്സണ്‍ സി പി പ്രീത, വൈസ് ചെയര്‍പേഴ്സണ്‍ സനില, വൃദ്ധസദനം സീനിയര്‍ സൂപ്രണ്ട് ടി കെ നാസര്‍, സ്നേഹിത സ്റ്റാഫ് എം എസ് സൗമ്യ എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനമാണ് അഴീക്കോട് നടന്നത്. വിവിധ തദ്ദേശസ്ഥാപന പരിധികളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വയോജന സദസുകള്‍ നടക്കും.














