Hivision Channel

ചികിത്സാ സഹായം കൈമാറി

കോളയാട്: പള്ളിപ്പാലത്തെ കോറോത്ത് ബിജു ചികിത്സാ സഹായ നിധിയിലേക്ക് കോളയാട് സെന്റ് സേവ്യേഴ്‌സ് യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപികമാരും പി.ടി.എ ഭാരവാഹികളും ചേര്‍ന്ന് സമാഹരിച്ച തുകയായ 75000 രൂപ സ്‌കൂള്‍ പ്രധാന അധ്യാപിക സിസ്റ്റര്‍ ത്സാന്‍സി പിടിഎ പ്രസിഡന്റ് പി.വി. വേലായുധന്‍ വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ ജോയ് എന്നിവര്‍ ചേര്‍ന്ന് ചികിത്സാ കമ്മിറ്റി കണ്‍വീനര്‍ ജോളി ഫിലിപ്പ് വാര്‍ഡ് മെമ്പര്‍ ഉഷാ മോഹനന്‍ എന്നിവര്‍ക്ക് കൈമാറി. അധ്യാപകരായ തുഷാര ടീച്ചര്‍, നീതു ടീച്ചര്‍, പി ടി എ അംഗങ്ങളായ ബേബി പുത്തലം, നിഷ എന്നിവരും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *