
പേരാവൂര്‍: പഞ്ചായത്ത് 14 -ാം വാര്‍ഡ് തെരുവത്തെ റോഡരിക് ശുചീകരിച്ച് ചെടികള്‍ നട്ടു. വാര്‍ഡ് മെമ്പര്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ സന്നദ്ദ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരിച്ച് ചെടികള്‍ നട്ടത്. സുഭാഷിന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിഷാ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തോട്ടുംകര ബാലന്‍, ടി ഗീത, രാജന്‍ നരിക്കാടന്‍, സതി, രമണി എന്നിവര്‍ നേൃത്വം നല്‍കി.














