
തലശേരി: കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം തലശേരി ഐ.എം.എ ഹാളില്‍(നാസര്‍ മട്ടന്നൂര്‍ നഗര്‍)നടന്നു. പൊതുസമ്മേളനം ഡോ.വി.ശിവദാസന്‍ എം.പി ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തനത്തില്‍ വിവേചനം പാടില്ലെന്നും, തുല്യ നിലയില്‍ ഈ മേഖലയിലുള്ളവരെ മാനേജുമെന്റും സര്‍ക്കാരും പരിഗണിക്കണമെന്നും ഡോ. വി.ശിവദാസന്‍ എം.പി അഭിപ്രായപ്പെട്ടു. സംഘാടക സമിതി ചെയര്‍മാന്‍ എന്‍.ധനഞ്ജയന്‍ അധ്യക്ഷത വഹിച്ചു.കുടുംബ സംഗമവും ഉദ്ഘാടനവും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ ആദരിക്കലും അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. അസോസിയേഷന്റെ സംസ്ഥാന-ജില്ലാ ഭരവാഹികളെയും പ്രമുഖ വ്യക്തിത്വങ്ങളെയും ചടങ്ങില്‍ ആദരിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ മക്കളില്‍ ഉന്നത വിജയം നേടിയവരെയും ആദരിച്ചു.















