Hivision Channel

സ്വയംതൊഴില്‍ ബോധവത്കരണ ശില്‍പശാല

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസും ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും സംയുക്തമായി സംഘടിപ്പിച്ച സ്വയംതൊഴില്‍ ബോധവല്‍ക്കരണ ശില്‍പശാല ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ അനുയോജ്യമായ സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വ്യവസായ വകുപ്പ് വഴി സബ്‌സിഡി ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിച്ചിട്ടുണ്ട്. ജില്ലയില്‍ 83 ലക്ഷം ഉദ്യോഗാര്‍ത്ഥികളാണുള്ളത്. ഇതില്‍ 37 ലക്ഷം പേര്‍ മാത്രമാണ് എംപ്ലോയ്‌മെന്റ് ഓഫീസുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ ജോലിക്കായി ശ്രമിക്കുന്നതിനൊപ്പം സംരംഭങ്ങള്‍ തുടങ്ങാനും പരിശ്രമിക്കണമെന്ന് ബിനോയ് കുര്യന്‍ പറഞ്ഞു.
തൊഴില്‍ വകുപ്പ് നടപ്പാക്കുന്ന പദ്ധതികളെ കുറിച്ച് യുവജനങ്ങളെ ബോധവത്കരിക്കാനാണ് ശില്‍പശാല സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് മിനി ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ തോമസ് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. ബാങ്ക് വായ്പ നടപടിക്രമങ്ങളും സാമ്പത്തിക സാക്ഷരതയും എന്ന വിഷയത്തില്‍ റൂഡ്‌സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ കെ പി അരുണും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുള്ള സ്വയംതൊഴില്‍ വായ്പ പദ്ധതികള്‍ എന്ന വിഷയത്തില്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ മുഹമ്മദ് അര്‍ഷാദും ക്ലാസെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (വി ജി) രമേശന്‍ കുനിയില്‍, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി പി പ്രയാഗ് എന്നിവര്‍ പങ്കെടുത്തു. സ്വയംതൊഴില്‍ വായ്പ പദ്ധതികളുടെ അപേക്ഷ ഫോറം www.employment.kerala.gov.in ല്‍ ലഭിക്കും.

Leave a Comment

Your email address will not be published. Required fields are marked *