
പേരാവൂര്‍: 2023 ജനുവരി 1,2,3 തീയതികളില്‍ കണ്ണൂരില്‍ വച്ച് നടക്കുന്ന ഇന്ത്യന്‍ ലൈബ്രറി കൗണ്‍സില്‍ സമ്മേളനത്തില്‍ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും പങ്കെടുക്കുന്ന മെമ്പര്‍മാരുടെ ലിസ്റ്റും പ്രതിനിധി ഫീസും ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരന്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്ററും ലൈബ്രറി കോണ്‍ഗ്രസ് രജിസ്ട്രേഷന്‍ ചെയര്‍മാനുമായ ഡോ. പി സുര്‍ജിത്തിന് കൈമാറി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.














