
കണ്ണൂര്‍ കോര്‍പ്പറേഷന്റെ ചേലോറ ട്രഞ്ചിംഗ് ഗ്രൗണ്ടിലെ മാലിന്യങ്ങള്‍ നീക്കുന്ന പ്രവൃത്തി ആരംഭിച്ചു. മേയര്‍ അഡ്വ. ടി ഒ മോഹന്‍ ഉദ്ഘാടനം ചെയ്തു.
60 വര്‍ഷത്തിലധികമായി നിക്ഷേപിക്കപ്പെട്ട മാലിന്യ കൂമ്പാരമാണ് ബയോ മൈനിംങ് സാങ്കേതികവിദ്യ ഉപയോഗിച്ച് നീക്കം ചെയ്യുന്നത്. ഇതിലൂടെ സ്ഥലം വീണ്ടെടുക്കുകയാണ് ലക്ഷ്യം. 10 കോടി രൂപ ചെലവില്‍ 1.5 ക്യുബിക് മീറ്റര്‍ മാലിന്യമാണ് നീക്കം ചെയ്യുക. ആറുമാസത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ചടങ്ങില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയായി. സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇന്‍ചാര്‍ജ് പി രാഗേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോര്‍പ്പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍മാരായ എം പി രാജേഷ്, ഷമീമ ടീച്ചര്‍ ,അഡ്വ.പി ഇന്ദിര, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ വി കെ ശ്രീലത, മുസ്‌ളിഹ് മഠത്തില്‍, കെ പ്രദീപന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി വിനു സി കുഞ്ഞപ്പന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.














