
സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് നടപ്പ് അദ്ധ്യയന വര്‍ഷത്തിലേക്കായി 262.33 കോടി രൂപ അനുവദിച്ചതായി പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പാചകത്തൊഴിലാളികള്‍ക്കുള്ള ശമ്പളവും പാചക ചെലവും ഉള്‍പ്പെടുന്നതാണ് ഈ സംഖ്യ. കേന്ദ്രവിഹിതമായ 167.38 കോടി രൂപ ഈ മാസം ലഭിക്കുകയും സംസ്ഥാന വിഹിതമായ 94.95 കോടി രൂപ അനുവദിക്കുകയും ചെയ്യുകയായിരുന്നു.
കേന്ദ്രവിഹിതം ലഭിക്കാതിരുന്ന സാഹചര്യത്തില്‍ വിഷയത്തിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ അധിക വിഹിതം അനുവദിച്ചാണ് ഈ വര്‍ഷം ജൂണ്‍ ജൂലൈ മാസങ്ങളില്‍ പാചക തൊഴിലാളികള്‍ക്കുള്ള കൂലിയുടെ വിഹിതം നല്‍കിയിരുന്നത്. ഈ അദ്ധ്യയന വര്‍ഷത്തില്‍ 278 കോടി രൂപയാണ് കേന്ദ്രവിഹിതമായി മൊത്തം ലഭിക്കേണ്ടത്. അതില്‍ 110.38 കോടി രൂപ കൂടി ഇനി ലഭ്യമാകാനുണ്ടെന്നും മന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.














