
ഇരിട്ടി: എന്‍.ജി.ഒ യൂണിയന്‍ വജ്ര ജൂബിലി ആഘോഷത്തിന് തുടക്കം കുറിച്ച് മട്ടന്നൂര്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് അറുപത് പതാകകള്‍ ഉയര്‍ത്തി. മട്ടന്നൂര്‍ ഏരിയ പ്രസിഡണ്ട് ഷാജി മാവില പതാക ഉയര്‍ത്തി. ജില്ല വൈസ് പ്രസിഡണ്ട് കെ വനജ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ രതീശന്‍, എരിയാ സെക്രട്ടറി പി.എ ലെനീഷ്, കെ രാജേഷ്, കെ.സി ഷിന്റേ, വി സൂരജ്, പ്രിയരഞ്ചന്‍, ഷജിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















