
ഇരിട്ടി: ഐ.ഐ.എം.എ.എല്‍.പി സ്‌കൂളിന്റെ അഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനത്തില്‍ ഇരിട്ടി പയഞ്ചേരിമുക്കില്‍ വെച്ച് ലഹരി വിരുദ്ധ ജാലിക സംഘടിപ്പിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സോളി ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ വിജയന്‍ അധ്യക്ഷത വഹിച്ചു. അധ്യാപകരായ അഷ്‌ക്കര്‍, ജുനൈദ്, റഹീന,ശ്രുതി,ആയിഷ എന്നിവര്‍ സംസാരിച്ചു.














