
ഇരിട്ടി: മാടത്തിയില്‍ എല്‍.പി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനത്തില്‍ സ്‌കൂളിന് സമീപം തലശ്ശേരി-മൈസൂര്‍ പാതയോരത്ത് ലഹരി വിരുദ്ധ ശൃംഖല തീര്‍ത്തു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും അണിനിരന്നു.
പായം ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി. സാജിത് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.കെ ചിന്താമണി അധ്യക്ഷത വഹിച്ചു. പി. അനീസ്, കെ.ഷൗക്കത്തലി, വിന്‍സി വര്‍ഗ്ഗീസ്,അമിത് ചന്ദ്ര, രേഷ്‌ന പി.കെ, അഞ്ജന വി.വി, ബിജില കെ, ഷഫീന പി എന്നിവര്‍ സംസാരിച്ചു.














