
തലക്കാണി: കേരളപിറവി ദിനാഘോഷത്തിന്റെ ഭാഗമായി തലക്കാണി ഗവ.യു.പി സ്‌കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഭാഷദിന പ്രതിജ്ഞ, കുട്ടികള്‍ അണിനിരന്ന കേരളം ഡിസ്‌പ്ലേ, ലഹരി വിരുദ്ധ മനുഷ്യചങ്ങല എന്നിവ നടന്നു. മനുഷ്യചങ്ങലയ്ക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം, ഹെഡ്മാസ്റ്റര്‍ സാറ എന്‍, പി ടി എ പ്രസിഡണ്ട് ജിം നമ്പുടാകം എന്നിവര്‍ നേതൃത്വം നല്‍കി.














