
പേരാവൂര്‍: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ പേരാവൂര്‍ ബ്ലോക്ക് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പേരാവൂര്‍ ഡോ. ഭാസ്‌കരന്‍ മെമ്മോറിയല്‍ ഹാളില്‍ വച്ച് കേരള പിറവി-ശ്രേഷ്ഠഭാഷാദിനാഘോഷം സംഘടിപ്പിച്ചു. കെ.എസ്.എസ്.പി.യു ജില്ല പ്രസിഡന്റ് എം.വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പി തങ്കപ്പന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ സുരേഷ് ബാബു പ്രഭാഷണം നടത്തി.ജോസ് അലക്സാണ്ടര്‍, പിവി ചാത്തുകുട്ടി,എം.വി മുരളീധരന്‍,വി.പി ഗീത എന്നിവര്‍ സംസാരിച്ചു.














